പാലക്കാട്-വീടിനു തീ പിടിച്ചത് കണ്ടുനിന്ന ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. മണ്ണാര്‍കാട് അലനല്ലൂരില്‍ കൊടിയന്‍കുന്നില്‍ വേണാട്ട് വീട്ടില്‍ അമ്മു അമ്മയാണ് (63) മരിച്ചത്.
വീടിനോടു ചേര്‍ന്നുള്ള റബര്‍ പുകപ്പുരയില്‍ നിന്നാണ് തീ പടര്‍ന്നത്. തീപിടിത്തം കണ്ട് അമ്മു അമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓട്ടോറിക്ഷാ െ്രെഡവറായ മകന്‍ ജയകൃഷ്ണന്‍ പുറത്തുപോയതിനാല്‍ അമ്മു അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.