ഗാസ- ഇസ്രായില്‍ സൈനികരും ഹമാസ് പോരളികളും ഗാസയില്‍ ശക്തമായ പോരാട്ടം തുടരുന്നതിനിടെ, രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് വ്യക്തമാക്കി ഹാമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ. ജറൂസലം തലസ്ഥാനമായി ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്നാണ് ഹനിയ്യ ടെലിവിഷന്‍ പ്രസ്താവനയില്‍ അറിയിച്ചത്.
വെടിനിര്‍ത്തല്‍ ആഹ്വാനം ഇസ്രായില്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നവര്‍ ഫലത്തില്‍ ഭീകരതയ്ക്കും പ്രാകൃതത്വത്തിനും ഇസ്രായില്‍ കീഴടങ്ങണമെന്നാണ് ആവശ്യപ്പെടുന്നതെന്നാണ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.