വിവരമറിയുമെന്ന് ജോ ബൈഡനെ ഓര്‍മിപ്പിച്ച് മിഷിഗണിലെ നേതാക്കള്‍, മനുഷ്യത്വമാണ് പ്രധാനം

മിഷിഗണ്‍- ഇസ്രായില്‍ അനുകൂല നിലപാട് 2024 ല്‍ മിഷിഗണില്‍ പരാജയത്തിന് കാരണമാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കി ഡെമോക്രാറ്റുകള്‍.
ഇസ്രായില്‍ -ഫലസ്തീന്‍ യുദ്ധം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കൈകാര്യം ചെയ്യുന്ന രീതി അറബ് അമേരിക്കന്‍ സമൂഹത്തില്‍ പിന്തുണ നഷ്ടപ്പെടുത്തുമെന്നാണ് മിഷിഗണിലെ ഡെമോക്രാറ്റുകള്‍ വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നല്‍കിയത്. 2024 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കാന്‍ മിഷിഗണിലെ പിന്തുണ നിര്‍ണായകമാണ്.
ഇസ്രായിലിന് നല്‍കുന്ന പിന്തുണയില്‍ പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിച്ചവര്‍ ഉള്‍പ്പെടെ മിഷിഗണ്‍ സംസ്ഥാനത്തെ പ്രമുഖ ഡെമോക്രാറ്റുകളുമായി ചര്‍ച്ച നടത്തുകയാണ് വൈറ്റ് ഹൈസ്.
വൈറ്റ് ഹൗസില്‍നിന്നും വിളിച്ചിരുന്നുവെന്നും മനുഷ്യത്വം പ്രധാനമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സ്‌റ്റേറ്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ മൂന്നാം റാങ്കിംഗ് ഡെമോക്രാറ്റായ എബ്രഹാം അയ്യാഷ് പറഞ്ഞു.
ഭിന്നത ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി. ബൈഡന്റെ നടപടി തെരഞ്ഞെടുപ്പില്‍ പ്രതിധ്വനികള്‍ ഉണ്ടാക്കുമെന്ന് ബോധ്യപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.  
യുദ്ധത്തിനപ്പുറം, ഓട്ടോ വര്‍ക്കേഴ്‌സ് യൂണിയന്റെ സമരവും മിഷിഗണില്‍ ബൈഡന് വെല്ലുവിളിയാണ്.  സമരത്തിനിടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംസ്ഥാനം സന്ദര്‍ശിച്ചു.

 

Latest News