സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പോയത് ശരിയായ നടപടിയല്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം - സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം  കോടതിയില്‍ പോയത് ശരിയായ നടപടിയല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുപേരുടെയും പക്ഷം പിടിക്കാനില്ല. ഇരു കൂട്ടരും ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.  സര്‍ക്കാര്‍ പ്രഖ്യാപിച്ച ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെയാണ്  സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എട്ട്  ബില്ലുകളാണ് ഗവര്‍ണ്ണര്‍ ഒപ്പിടാതെ പിടിച്ചു വെച്ചിരിക്കുന്നത്. .കേരളത്തിലെ ദുരന്തമാണ് പിണറായി വിജയന്‍. ഇത്ര അല്‍പനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. കേരളീയത്തിന്റെ പേരില്‍  നടക്കുന്നത് പച്ചയായ ധൂര്‍ത്തെന്നും കെ സുധാകരന്‍ ആരോപിച്ചു.

 

Latest News