Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോകസഭാംഗത്വം പുനഃസ്ഥാപിച്ചു

ന്യൂദല്‍ഹി - വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന് ഹെക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോകസഭാംഗത്വം പുനഃസ്ഥാപിച്ചു. ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോകസഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി. വധശ്രമക്കേസില്‍ എംപി മുഹമ്മദ് ഫൈസലിന്റെ പത്തുവര്‍ഷത്തെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ശിക്ഷാവിധിക്ക് സ്റ്റേ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് എം പി സ്ഥാനത്തുനിന്ന് മുഹമ്മദ് ഫൈസല്‍ അയോഗ്യനാക്കപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതിനാല്‍ സുപ്രീംകോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. 

 

Latest News