ദളിത് വിദ്യാര്‍ത്ഥിയുടെ തലമുടി മുറിച്ച സംഭവത്തില്‍ പ്രധാനാധ്യാപിക മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കാസര്‍കോഡ് - ദളിത് വിദ്യാര്‍ത്ഥിയുടെ തലമുടി മുറിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന കാട്ടമല എം ജി എം എ സ്‌കൂളിലെ പ്രധാനാധ്യാപിക ഷേര്‍ളി ജോസഫ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഈ മാസം ഏഴിന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും. കോട്ടമല എം.ജി.എം എ.യു.പി സ്‌കൂളില്‍ കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. സംഭവത്തില്‍ രക്ഷിതാവിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും നോക്കിനില്‍ക്കെയാണ് പ്രധാന അധ്യാപിക അസംബ്ലിയില്‍ വെച്ച് മുടി മുറിച്ചതെന്ന് പരാതിയില്‍ പറയുന്നു.

 

Latest News