സ്വര്‍ണവില കൂടി; 45,000ന് മുകളിലായി 

കൊച്ചി- തുടര്‍ച്ചയായി മൂന്ന് ദിവസം വില ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കൂടിയത്. 5650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.മൂന്ന് ദിവസത്തിനിടെ 800രൂപയുടെ ഇടിവ് നേരിട്ടശേഷമാണ് സ്വര്‍ണവില മുന്നേറിയത്. 29ന് 45,920 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട ശേഷമായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണത്തിന്റെ തിരിച്ചിറക്കം.

Latest News