കാട്ടാന വീട് തകര്‍ത്തു; വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു

നിലമ്പൂര്‍-മമ്പാട്  വീട്ടിക്കുന്ന് കോളനിയില്‍ കാട്ടാന താല്‍ക്കാലിക വീട് തകര്‍ത്തു. വീട്ടുകാര്‍ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. കൃഷിയിടത്തിലെ കപ്പയും വാഴയും നശിപ്പിച്ചു. കോളനിയിലെ ബാബുവിന്റെ വീടാണ് കാട്ടാന തകര്‍ത്തത്. ലൈഫ് ഭവനപദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സമീപത്ത് പണിത  താല്‍ക്കാലിക വീടാണ് കാട്ടാന തകര്‍ത്തത്. കാട്ടാന എത്തിയതറിഞ്ഞ ബാബു കുട്ടികളെയും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.  
കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്. കഴിഞ്ഞ വര്‍ഷമാണ് മമ്പാട് കണക്കന്‍ കടവില്‍ പരുശരാംകുന്നത്ത് ആസ്യ വീട്ടുമുറ്റത്ത് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. എക്കോട് വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ വീട്ടിക്കുന്ന് കോളനിയിലേക്ക് എത്തുന്നത്. ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ആര്‍ സുബ്രഹ്മണ്യന്‍, ജയാ മുരളി, എടക്കോട് ഡെപ്യൂട്ടി റോഞ്ച് ഓഫീസര്‍ നാരായണന്റെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി.

 

Latest News