Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 330 ഇസ്രായിൽ സൈനികർ, വേദനാജനക നഷ്ടമെന്ന് നെതന്യാഹു

ഇസ്രായില്‍ സൈനികന്‍റെ ശവസംസ്കാര ചടങ്ങില്‍ കരയുന്ന ബന്ധു

ഗാസ- ഗാസ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഇസ്രായിൽ സൈനികരുടെ എണ്ണം 330 ആയി. ഹമാസിന്റെ ഇസ്രായിൽ ആക്രമണത്തിലും ഇസ്രായിലിന്റെ കരയാക്രമണത്തിനും ഇടയിലാണ് ഇത്രയും സൈനികർ കൊല്ലപ്പെട്ടത്. ഇന്നലെ മാത്രം 15 ഇസ്രായിൽ സൈനികർക്കാണ് ജീവഹാനിയുണ്ടായത്. 15 സൈനികർ ഇന്നലെ കൊല്ലപ്പെട്ടതായി ഇസ്രായിൽ സ്ഥീകരിച്ചു. കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങുകളിൽ വിലപിക്കുന്ന ഇസ്രായിൽ പൗരൻമാരുടെ ചിത്രങ്ങൾ വാർത്താ ഏജൻസികൾ പ്രസിദ്ധീകരിച്ചു. ഹമാസിനെതിരായ പോരാട്ടത്തിൽ വേദനാജനകമായ നഷ്ടങ്ങൾ ഉണ്ടായിട്ടും ഹമാസിനെതിരായ യുദ്ധം വിജയം വരെ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അതേസമയം, അഭയാർത്ഥി ക്യാമ്പുകളിലും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും ഇസ്രായിൽ സൈന്യം നടത്തുന്ന ക്രൂരത തുടരുന്നു. ചൊവ്വാഴ്ച രാത്രി ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെ വ്യോമാക്രമണം നടത്തി നൂറിലേറെ പേരെ കൊന്ന ഇസ്രായിൽ ഇന്നലെയും ക്യാമ്പിന്‌നേരെ ക്രൂരത അഴിച്ചുവിട്ടു. ഇതേവരെ ഗാസയിൽ 8,796 പേരെയാണ് ഇസ്രായിൽ കൊന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഓരോ പത്തുമിനിറ്റിലും ഒരു കുട്ടിവീതമാണ് ഗാസയിൽ കൊല്ലപ്പെടുന്നത്. ഇസ്രായിൽ സൈന്യത്തിനും കനത്ത നഷ്ടമാണ് സംഭവിക്കുന്നത്. ചൊവ്വാഴ്ച മാത്രം 15 സൈനികർ ഗാസയിൽ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയ ശേഷം 330 ഇസ്രായിൽ സൈനികർക്കാണ് ജീവഹാനിയുണ്ടായത്. 
ഗാസയിൽനിന്ന് പരിക്കേറ്റ ഫലസ്തീനികളെയും വിദേശികളെയും വഹിച്ചുള്ള ആദ്യവാഹന വ്യൂഹം  ഈജിപ്തിലേക്ക് പ്രവേശിച്ചു. ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായാണ് ഇവർ ഗാസയിൽനിന്ന് പുറത്തുകടക്കുന്നത്. ഗുരുതരമായി പരിക്കേറ്റ 90 ഫലസ്തീനികളുടെ സംഘത്തിൽ രണ്ടു കുട്ടികളുമുണ്ടായിരുന്നു. പരിക്കേറ്റവരെയാണ് ആദ്യം ഗാസയിൽനിന്ന് കൊണ്ടുപോയത്. അധികം വൈകാതെ വിദേശ പാസ്‌പോർട്ട് ഉടമകളുടെ ആദ്യ സംഘം ഈജിപ്തിലേക്ക് പ്രവേശിച്ചു. ആറ് ബസുകളിലായാണ് വിദേശികൾ ഗാസയിൽനിന്ന് ഈജിപ്തിലേക്ക് തിരിച്ചത്. പരിക്കേറ്റവരെ രോഗത്തിന്റെ തീവ്രത അനുസരിച്ച് വിവിധ ആശുപത്രികളിലേക്ക് മാറ്റി. 16 പേരെ വടക്കൻ സിനായ് മേഖലയിലെ ആശുപത്രികളിലേക്കും 11 പേരെ അൽ ആരിഷിലേക്കും അഞ്ച് പേരെ ബിർ അൽ അബ്ദിലേക്കും മാറ്റിയതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിൽനിന്ന് ഒഴിപ്പിച്ചവരെ ചികിത്സിക്കുന്നതിനായി റഫയിൽ നിന്ന് 15 കിലോമീറ്റർ അകലെ ഷെയ്ഖ് സുവൈദിൽ ഒരു ഫീൽഡ് ആശുപത്രിയും ഈജിപ്ത് ഒരുക്കി. 117 വിദേശ പാസ്‌പോർട്ട് ഉടമകൾക്ക് അതിർത്തിയിൽ വൈദ്യപരിശോധന നടത്തിയതായും 35 കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു. ബോംബാക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്കായി ഈജിപ്ത് ആദ്യമായാണ് റഫ അതിർത്തി തുറക്കുന്നത്. 
വടക്കൻ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ ഏഴ് ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇവരിൽ മൂന്നു പേർ വിദേശികളാണെന്ന് ഹമാസിന്റെ സൈനിക വിഭാഗം പറഞ്ഞു. ബുധനാഴ്ച ഗാസയിലുടനീളം ഇന്റർനെറ്റ്, ഫോൺ നെറ്റ്‌വർക്കുകൾ വീണ്ടും തകരാറിലായതായി പാൽടെൽ ടെലികമ്മ്യൂണിക്കേഷൻ ഏജൻസി പറഞ്ഞു, ദിവസങ്ങൾക്കുള്ളിൽ ഇത്തരത്തിൽ രണ്ടാമത്തെ തവണയാണ് നെറ്റ്‌വർക്ക് തകരാറിലാകുന്നത്. ഇസ്രായിൽ-ഹമാസ് യുദ്ധത്തെച്ചൊല്ലിയുള്ള പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ ഇസ്രായിലിൽ എത്തും. മിഡിലീസ്റ്റിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കും. അതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും ചർച്ച നടത്തി. 
അഭയാർത്ഥി ക്യാമ്പിൽ ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങളെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ജനസാന്ദ്രതയേറിയ ജബാലിയ അഭയാർത്ഥി ക്യാമ്പിലെ പാർപ്പിട മേഖലകളിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതും ഗാസയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളിലും സെക്രട്ടറി ജനറൽ പരിഭ്രാന്തനാണെന്നും യു.എൻ വക്താവ് സ്‌റ്റെഫാൻ ഡുജാറിക് പറഞ്ഞു.
നിരായുധരായ സിവിലിയന്മാർക്കെതിരെ ക്രൂരമായ കൂട്ടക്കൊലകൾ നടത്തുകയാണ് ഇസ്രായിൽ ചെയ്യുന്നതെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ആരോപിച്ചു. സ്വന്തം പരാജയങ്ങൾ മറക്കാനാണ് സാധാരണക്കാരെ ഇസ്രായിൽ കൊല്ലുന്നതെന്നും ഹമാസ് പറഞ്ഞു. 

Latest News