ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മരണം; കപ്പലിനായി തെരച്ചിൽ ശക്തം

കൊച്ചി- മീൻപിടിത്ത ബോട്ടിലിടിച്ച കപ്പൽ കണ്ടെത്തിയതായി സൂചന. കൊച്ചി മുനമ്പത്ത്‌നിന്ന് പോയ മീൻ പിടിത്ത ബോട്ടിൽ  ഇന്ത്യൻ ചരക്കുകപ്പലായ എം ദേശഭക്തിയാണ്  ഇടിച്ചതെന്ന് നാവിക സേന വ്യക്തമാക്കി. കപ്പലിന് വേണ്ടി തെരച്ചിൽ തുടരകയാണ്. ഇന്നലെ മുനമ്പത്ത്‌നിന്ന് പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്നു പേർ മരിച്ചിരുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. ഒൻപത് പേർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. തമിഴ്‌നാട് രാമൻതുറ സ്വദേശികളായ യുഗനാഥൻ(45) മണക്കുടി(50) യാക്കൂബ്(57) എന്നിവരാണ് മരിച്ചത്. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ ഇടിച്ച കപ്പൽ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നേവിയും കോസ്റ്റ്ഗാർഡും മത്സ്യതൊഴിലാളികളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
 

Latest News