തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം ഭാഷാ ഗവേഷകനും എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്. കെ വസന്തന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡോ. അനില്‍ വള്ളത്തോള്‍, ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്, സി. പി. അബൂബക്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജോതാവിനെ തെരഞ്ഞെടുത്തത്.
നിരൂപകന്, പ്രഭാഷകന്‍, വിവര്ത്തകന്, നോവലിസ്റ്റ്, കഥാകാരന്, ബഹുഭാഷാപണ്ഡിതന്‍, ഭാഷാചരിത്രകാരന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എസ്. കെ വസന്തന് അന്‍പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ശാസ്ത്രസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
എറണാകുളം ഇടപ്പള്ളിയില്‍ കരുണാകര മേനോന്റേയും തത്തംപള്ളി സരസ്വതി അമ്മയുടെയും മകനായി 1935-ലാണ് ഡോ. എസ്. കെ. വസന്തന് ജനിച്ചത്. മലയാളത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദത്തിനു ശേഷം ഡോക്ടറേറ്റ് നേടി. മുപ്പത്തിയഞ്ച് വര്‍ഷക്കാലം കാലടി ശ്രീശങ്കര കോളെജിലും ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലും അധ്യാപകനായിരുന്നു. നാലപ്പാട്ട്, ചെറുശ്ശേരി പ്രണാമം, എന്റെ ഗ്രാമം എന്റെ ജനത, അരക്കില്ലം എന്നീ നോവലുകള്‍ ശ്രദ്ധേയമായിരുന്നു.