VIDEO നോ ബോഡി ടച്ചിംഗ്; മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് സുരേഷ് ഗോപി;വൈറലായി വീഡിയോ

കൊച്ചി- മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന വിവാദവും കേസും നിലനില്‍ക്കെ മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും പരിഹസിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി.
നോ ബോഡി ടച്ചിംഗ് എന്നും പ്ലീസ് കീപ് എവേ ഫ്രം മീ എന്നും പറഞ്ഞുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലൂടെ സുരേഷ് ഗോപി നടന്നു നീങ്ങുന്ന വീഡിയോ വൈറലായി.

മാധ്യമ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തില്‍ നടന്‍ സുരേഷ് ഗോപി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പേജിലാണ് അദ്ദേഹം മാപ്പ് പറയുന്നതായി അറിയിച്ചത്. മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് താന്‍ പെരുമാറിയതെന്നും ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്.ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

താന്‍ മാധ്യമ പ്രവര്‍ത്തകയെയും അവരുടെ ഭര്‍ത്താവിനെയും ഫോണില്‍ ബന്ധപ്പെടാനും സോറി പറയാനും ശ്രമിച്ചെങ്കിലും അവര്‍ ഫോണെടുത്തില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകുകയാണ് മാധ്യമ പ്രവര്‍ത്തക.

 

 

Latest News