Sorry, you need to enable JavaScript to visit this website.

ഗാസയിൽ കുടുങ്ങിയ വിദേശികളുടെ ആദ്യസംഘം ഈജിപ്ത് വഴി പുറത്തേക്ക്

റഫ- ഈജിപ്തിലേക്കുള്ള റഫ ക്രോസിംഗ് തുറന്നതോടെ ഗാസയിൽ കുടുങ്ങിയ നിരവധി വിദേശികൾ ഗാസയിൽനിന്ന് പുറത്തുകടന്നു. യുദ്ധം രൂക്ഷമായതോടെ ഗാസയിൽ കുടുങ്ങിയ വിദേശ പാസ്‌പോർട്ട് ഉടമകളാണ് അതിർത്തികടക്കുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈജിപ്തിൽനിന്ന് ഗാസയിലേക്ക് നിരവധി തവണ ദുരിതാശ്വാസ വസ്തുക്കളുമായി വാഹനങ്ങൾ കടന്നുപോയെങ്കിലും ആളുകളെ രാജ്യം വിടാൻ അനുവദിച്ചിരുന്നില്ല. 400 വിദേശികളും ഇരട്ട പൗരത്വമുള്ളവരും 90 രോഗികളും പരിക്കേറ്റവരും ബുധനാഴ്ച ഗാസ വിടും. 

ഉപരോധിച്ച ഗാസയിൽനിന്ന് വിദേശ പാസ്‌പോർട്ട് ഉടമകളെയും ഗുരുതരമായി പരിക്കേറ്റ ചിലരെയും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നതിനായി ഖത്തറിന്റെ മധ്യസ്ഥതയിൽ ഈജിപ്ത്, ഇസ്രായിൽ അമേരിക്ക, ഹമാസ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു. വിദേശ പാസ്‌പോർട്ട് ഉടമകളെയും ഗുരുതരമായി പരിക്കേറ്റ ചിലരെയും ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫ അതിർത്തി കടന്നുപോകാൻ കരാർ അനുവദിക്കും. അതേസമയം, റഫ ക്രോസിംഗ് എത്രത്തോളം ഒഴിപ്പിക്കലിനായി തുറന്നിരിക്കും എന്നത് സംബന്ധിച്ച് വിശദീകരണമില്ല. ഇസ്രായിൽ ആക്രമണത്തിനിടെ പിടികൂടിയ ഇരുന്നൂറോളം വിദേശികളിൽ ചിലരെ ഉടൻ മോചിപ്പിക്കുമെന്ന് ഹമാസ് മധ്യസ്ഥരോട് പറഞ്ഞതായി ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ ടെലിഗ്രാം ആപ്പിലെ വീഡിയോയിൽ പറഞ്ഞു.
 

Latest News