നാട്ടിലെത്തിയ പ്രവാസി ഭര്‍ത്താവ് ഭാര്യയെ തല തറയിലിടിച്ച് കൊന്നു;പ്രതി ഒളിവിലെന്ന് പോലീസ്

കപൂര്‍ത്തല- നാട്ടിലെത്തി മണിക്കൂറുകള്‍ക്കകം  പ്രവാസി ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പഞ്ചാബിലെ കപൂര്‍ത്തലയിലാണ് സംഭവം. ഇറ്റലിയില്‍ ജോലി ചെയ്യുന്ന സുഖ്‌ദേവ് സിംഗ് എന്ന പ്രവാസി ഇന്ത്യക്കാരനാണ് നാട്ടിലെത്തി കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയത്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി  കപൂര്‍ത്തല സീനിയര്‍ പോലീസ് സൂപ്രണ്ട് വത്സല ഗുപ്ത പറഞ്ഞു.
തിങ്കളാഴ്ചയാണ് ഇറ്റലിയില്‍ നിന്ന് ഇയാള്‍ സന്ധു ചാത്ത ഗ്രാമത്തിലെ വീട്ടില്‍ തിരിച്ചെത്തിയത്.  തുടര്‍ന്ന് ഭാര്യയെ വീടിന്റെ തറയില്‍ ആവര്‍ത്തിച്ച് തലയടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു.
ഭാര്യ ഹര്‍പ്രീത് കൗറുമായി (45) ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇയാള്‍ രൂക്ഷമായ വാക്കുതര്‍ക്കത്തിലെത്തിയതായി എസ്എസ്പി പറഞ്ഞു. തുടര്‍ന്ന് സിംഗ് കൗറിനെ തന്റെ മുറിയിലേക്ക് വലിച്ചിഴച്ച് തല തറയില്‍ ആവര്‍ത്തിച്ച് ഇടിച്ചു. ഹര്‍പ്രീത് കൗര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
ഒളിവില്‍പ്പോയ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു

 

Latest News