സൂപ്പര്‍ സ്റ്റാറിന്റെ വളര്‍ത്തു നായ്ക്കള്‍ വനിതാ ഡോക്ടറെ ആക്രമിച്ചു, പോലീസില്‍ പരാതി

ബംഗളൂരു-വളര്‍ത്തു നായ്ക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ വനിതാ ഡോക്ടര്‍  കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശനടക്കമുള്ളവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.
നടന്‍ ദര്‍ശനെ രണ്ടാം പ്രതിയാക്കി ഡോക്ടര്‍ അമിതയാണ് ആര്‍.ആര്‍ നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
 മൂന്ന് വളര്‍ത്തു നായ്ക്കള്‍ ആക്രമിച്ചതിനെ വനിതാ ഡോക്ടറെ ആക്രമിച്ചതിനെ തുടര്‍ന്നാണ് പരാതിയെന്ന് പോലീസ് അറിയിച്ചു.
ഒക്‌ടോബര്‍ 28 ന് സ്പര്‍ശ് ആശുപത്രിയില്‍ ലോക സ്‌ട്രോക്ക് ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വനിതാ ഡോക്ടര്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. ദര്‍ശന്റെ വസതിക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്താണ് അവള്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.
തിരികെ വന്നപ്പോള്‍ വാഹനത്തിന് സമീപം മൂന്ന് നായ്ക്കള്‍ ഉണ്ടായിരുന്നുവെന്നും ഇവയാണ് ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.

 

Latest News