കേരളത്തിലെ ബസുകള്‍ക്കുള്ളില്‍ ക്യാമറ, സീറ്റ് ബെല്‍റ്റ് ഇന്ന് മുതല്‍

തിരുവനന്തപുരം- കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും ഇന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ എ.ഐ ക്യാമറ പിഴ ചുമത്തും. ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെങ്കിലും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വരുമ്പോള്‍ ഘടിപ്പിച്ചാല്‍ മതിയെന്ന ഇളവ് നല്‍കിയിട്ടുണ്ട്.
ആരോഗ്യ പ്രശ്‌നങ്ങളാല്‍ അവധിയിലായിരുന്ന ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി സിഎംഡിയുമായ ബിജു പ്രഭാകര്‍ ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും.

Latest News