Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജബലിയ ക്യാമ്പ് തരിപ്പണമായി, മരണ സംഖ്യ ഉയരുന്നു; ഹമാസ് കമാന്‍ഡറെ കൊല്ലാനെന്ന് ഇസ്രായില്‍

ഗാസ- ഗാസ മുനമ്പിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായില്‍ ല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണ സംഖ്യ ഉയരുന്നു. നൂറിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരടക്കം ഇവിടെ ഇസ്രായില്‍ ക്രൂരതക്കിരയായവരുടെ എണ്ണം 400 കവിഞ്ഞു.
ആറ് ഷെല്ലുകള്‍ ഉപയോഗിച്ചാണ് ഇസ്രായില്‍ ഗാസയിലെ
അഭയാര്‍ത്ഥി ക്യാമ്പ് തകര്‍ത്തത്.
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ആകെ എണ്ണം 400 ആയി ആരോഗ്യമന്ത്രാലയം പുതുക്കി. 50 പേര്‍ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
ക്യാമ്പിലെ നിരവധി വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 47 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംഭവസ്ഥലത്ത് നിന്നുള്ള എഎഫ്പി വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നു.
ബാക്കിയായവര്‍ക്കുവേണ്ടിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.  രണ്ട് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.  
ഒക്‌ടോബര്‍ 7 ന് ഇസ്രായേല്‍ ബോംബാക്രമണം ആരംഭിച്ചതിന് ശേഷം ഗാസയില്‍ 8,525 പേര്‍ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ ആക്രമണം ഇസ്രായില്‍ സ്ഥിരീകരിച്ചു
ഒക്‌ടോബര്‍ 7ന് ഇസ്രായിലിനെതിരെ നടത്തിയ ആക്രമണവുമായി ബന്ധമുള്ള പ്രധാന ഹമാസ് കമാന്‍ഡറെ കൊലപ്പെടുത്തുന്നതിനായിരുന്നു ആക്രമണമെന്ന് ഇസ്രായില്‍ അവകാശപ്പെട്ടു. ഹമാസിന്റെ സെന്‍ട്രല്‍ ജബലിയ ബറ്റാലിയന്റെ കമാന്‍ഡര്‍ ഇബ്രാഹിം ബിയാരിയെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായില്‍ അവകാശപ്പെട്ടു.

 

Latest News