ഗാസ സിറ്റി- വെള്ളം പോലും കിട്ടാതായ ഗാസയില്‍ ആര്‍ത്തവം വൈകിപ്പിക്കുന്ന ഗുളികകളെ ആശ്രയിച്ച് ഫലസ്തീനി സ്ത്രീകള്‍. ഗാസയില്‍ ഇസ്രായില്‍ സൈന്യം
കിരാതമായ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വൃത്തിഹീനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ശുചീകരിക്കാന്‍ വെള്ളം ലഭ്യമല്ല. ഇതിന്റെ ഫലമായി നിരവധി ഫലസ്തീന്‍ സ്ത്രീകള്‍ ആര്‍ത്തവത്തെ വൈകിപ്പിക്കുന്ന ഗുളികകള്‍ കഴിക്കുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുടിയൊഴിപ്പിക്കലിനിടയില്‍ വെള്ളത്തിനു പുറമെ, സാനിറ്ററി നാപ്കിനുകള്‍ ഉള്‍പ്പെടെയുള്ള ആര്‍ത്തവ ശുചിത്വ ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവും സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. കഠിനമായ ആര്‍ത്തവ രക്തസ്രാവം, വേദനയോടെയുള്ള ആര്‍ത്തവം തുടങ്ങിയ സാഹചര്യങ്ങളില്‍ നിര്‍ദേശിക്കപ്പെടുന്ന ഗുളികകളെയാണ് ആര്‍ത്തവം വൈകിപ്പിക്കാന്‍ ആശ്രയിക്കുന്നത്.