സൗദിയില്‍ പല ഭാഗങ്ങളിലും കനത്ത മഴ, വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി

ദമാം- സൗദി അറേബ്യയില്‍ ദമാമിന്റെ  പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്തു . രാവിലെ മുതല്‍ തന്നെ അന്തരീക്ഷം മഴ മേഘങ്ങളാല്‍ നിറഞ്ഞിരുന്നെങ്കിലും  ഉച്ചക്ക് ശേഷമാണ്  മഴ പെയ്തു തുടങ്ങിയത്.
സൗദിയിലെ ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ അനുഭവപ്പെട്ട  കനത്ത മഴയില്‍ വാഹന ഗതാഗതം  വഴി തിരിച്ച് വിടുകയും നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ അകപ്പെടുകയും ചെയ്തു.  ഇത്തരം കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

Latest News