ഗാസ - നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്ക് ഇസ്രായില്‍ സൈന്യം നീങ്ങിയാല്‍ കനത്ത സിവിലിയന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് യുദ്ധ വിദഗ്ധര്‍ പറയുന്നു. ഇസ്രായിലി സൈന്യത്തിന് 'പോരാളികളെയും സാധാരണക്കാരെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അതാണ് അന്താരാഷ്ട്ര സമൂഹവും നിരീക്ഷകരും ആശങ്കാകുലരാകുന്ന കാര്യം- വിദേശകാര്യ, പ്രതിരോധ നിരീക്ഷകന്‍ നവാഫ് അല്‍ താനി പറഞ്ഞു.
'ഇപ്പോള്‍ ഇസ്രായില്‍ സൈന്യം ഗാസയെ സമീപിക്കുന്നത് നമ്മള്‍ കാണുമ്പോള്‍ വന്‍ ദുരന്തം കാത്തിരിക്കുന്നതായാണ് കാണേണ്ടത്. 2.3 ദശലക്ഷത്തിലധികം സിവിലിയന്‍മാര്‍ താമസിക്കുന്ന ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ ബോംബാക്രമണം യുദ്ധനിയമങ്ങള്‍ ലംഘിച്ചതായി അല്‍ താനി പറഞ്ഞു.
'ഇസ്രായിലിന്റെ പെരുമാറ്റത്തിന് വ്യക്തമായ സൈനിക ചട്ടങ്ങളുടെ പിന്തുണയില്ലെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം നിര്‍ദ്ദേശിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഉണ്ട്. ഇസ്രായില്‍ അതൊന്നും പാലിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.