വടക്കന്‍ ഗാസയെ തെക്ക് നിന്ന് വേര്‍പെടുത്താന്‍ ഇസ്രായേല്‍ ശ്രമിക്കുന്നു

ഗാസ- ഇസ്രായില്‍ സൈന്യം നിലവില്‍ സലാ അല്‍ ദിന്‍ സ്ട്രീറ്റിലെ പ്രധാന തെരുവിലാണെന്നും ഗാസയിലെ തീരത്ത് വ്യാപിച്ചുകിടക്കുന്ന അല്‍റഷീദ് സ്ട്രീറ്റില്‍ എത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഗാസയുടെ ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അല്‍ ബാസും പറഞ്ഞു. 'വടക്കന്‍ ഗാസ മുനമ്പിനെ തെക്കന്‍ ഗാസയില്‍നിന്ന് വേര്‍പെടുത്താന്‍ അധിനിവേശ സേന ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ ഗാസയില്‍നിന്ന് ഉപരോധിച്ച പ്രദേശത്തേക്ക് പ്രവേശിക്കാന്‍ ഇസ്രായില്‍ സൈന്യം ശ്രമിക്കുന്നതായും അവരുടെ വാഹനങ്ങള്‍ അല്‍കരാമ പ്രദേശത്ത് കാണപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News