ഇസ്രായില്‍ ആശുപത്രികളെ ആക്രമിക്കുന്നതിനെതിരെ യു.എന്‍

ഗാസ- ആശുപത്രികളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫീസ് വക്താവ് എലിസബത്ത് ത്രോസല്‍ പറഞ്ഞു. ആശുപത്രികളെ ഹമാസ്  'മനുഷ്യ കവചമായി' ഉപയോഗിക്കുന്നുവെന്ന അവകാശവാദത്തെക്കുറിച്ച ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായി, ഫലസ്തീന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കാതെ തന്നെ 'മെഡിക്കല്‍ യൂണിറ്റുകള്‍ സംരക്ഷിക്കപ്പെടണം' എന്ന് അവര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥനായ ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയറും ത്രോസലിന്റെ അഭിപ്രായത്തെ പിന്താങ്ങി. 'ആരോഗ്യ സൗകര്യങ്ങള്‍ ഒരിക്കലും സൈനിക ലക്ഷ്യമാകരുതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News