VIDEO ലിഫ്റ്റില്‍ വളര്‍ത്തുനായ; യുവതിയുമായുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തി, വീഡിയോ വൈറലായി

നോയിഡ- വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ യുവതിയുടെ മുഖത്തടിച്ചു. നായയെ ലിഫ്റ്റില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നായയുടെ ഉടമയായ യുവതിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തമ്മിലുള്ള അടിപിടിയില്‍ കലാശിച്ചത്.
മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് എറിഞ്ഞതിനെ തുടര്‍ന്ന് രോഷാകുലനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ആര്‍.പി ഗുപ്ത യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
നോയിഡ ഹൈ റെയ്‌സിലാണ് പുതിയ സംഭവം. ഗുപ്തയും പാര്‍ക്ക് ലൗറേറ്റ് സൊസൈറ്റി സെക്ടര്‍ 108ലെ യുവതിയും തമ്മിലായിരുന്നു വാക്ക്തര്‍ക്കം. വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങാന്‍ യുവതി തയ്യാറാവാതിരുന്നതാണ് വാക്ക്തര്‍ക്കത്തിന് കാരണം. വാക്ക്തര്‍ക്കത്തിനിടെ, ഇരുവരും ഫോണില്‍ വീഡിയോ ചിത്രീകരണം ആരംഭിച്ചു. അതിനിടെ വീഡിയോ തടയുന്നതിന് ഗുപ്തയുടെ കൈയിലുള്ള ഫോണ്‍ യുവതി തട്ടിയെടുത്ത് വലിച്ചെറിയുകയായിരുന്നു. ഇതിന് പിന്നാലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെയും മര്‍ദ്ദിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നത് സംബന്ധിച്ച തര്‍ക്കവും അടിപിടിയും മുമ്പും ഉണ്ടായിട്ടുണ്ട്.

 

Latest News