സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 400 രൂപ കുറഞ്ഞു 

കൊച്ചി- റെക്കോര്‍ഡ് നിലയിലേക്കു കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,360 രൂപ. ഗ്രാമിന് 50 രൂപ താഴ്ന്ന് 5670 ആയി.
ശനിയാഴ്ച സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കായ 45,920ല്‍ എത്തിയിരുന്നു. ഇന്നലെ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.

Latest News