Sorry, you need to enable JavaScript to visit this website.

കൊച്ചി മറൈന്‍ ഡ്രൈവില്‍ രാത്രി വിലക്കില്ല; ഏത് സമയവും പ്രവേശിക്കാമെന്ന് ജിസിഡിഎ

കൊച്ചി- എറണാകുളം മറൈന്‍ ഡ്രൈവില്‍ ഏര്‍പ്പെടുത്തിയ രാത്രി പ്രവേശന വിലക്ക് നടപ്പാക്കില്ലെന്ന് ജിസിഡിഎ. പ്രവേശിക്കുന്നതിന് സമയപരിധി ഉണ്ടാകില്ലെന്നും ഏതുസമയത്തും ആളുകള്‍ക്ക് അവിടെ പ്രവേശിക്കാമെന്നും ജിസിഡിഎ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.
മറൈന്‍ ഡ്രൈവില്‍ രാത്രി പ്രവേശനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ജിസിഡിഎ വ്യക്തമാക്കി. ഇനിയും അതുതന്നെ തുടരും. രാത്രികാലങ്ങളില്‍ അമിത ഉച്ചഭാഷിണിപ്രയോഗവും ശബ്ദമലിനീകരണവും അനുവദിക്കില്ല. അതുസൂചിപ്പിക്കുന്ന ബോര്‍ഡ് അവിടെ സ്ഥാപിക്കും. ആ ബോര്‍ഡില്‍ പറയുന്ന അനുവദനീയമല്ലാത്ത നിയമവിരുദ്ധമായ കാര്യങ്ങള്‍ അവിടെ നടക്കുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തും. മറൈന്‍ ഡ്രൈവിലെ ജിസിഡിഎ കോംപ്ലക്സില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം അനില്‍കുമാര്‍, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ടി കെ അഷ്റഫ്, കൗണ്‍സിലര്‍മാരായ മിനി ദിലീപ്, മനു ജേക്കബ്, ജിസിഡിഎ സെക്രട്ടറി, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ജയകുമാര്‍, ശുചിത്വമിഷന്‍, നഗരസഭയുടെ ഉദ്യോഗസ്ഥര്‍, എറണാകുളം മര്‍ച്ചന്റ്സ് ചേംബര്‍, മറ്റ് വ്യാപാരി പ്രതിനിധികള്‍, ജിസിഡിഎ ഷോപ്പ് ഓണേഴ്സ് ഭാരവാഹികള്‍, ബോട്ട് ഓണേഴ്സ് ഭാരവാഹികള്‍ ഫ്ളാറ്റ് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

Latest News