ഇന്തോനേഷ്യന്‍ ഇമാമിന്റെ നമസ്‌കാരം വൈറലായി (വിഡിയോ)

ഇന്തോനേഷ്യയില്‍ കനത്ത നാശം വിതച്ച ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ വിറച്ചുകൊണ്ടിരിക്കുമ്പോഴും ശാന്തനായി നമസ്‌കാരത്തിനു നേതൃത്വം നല്‍കിയ ഇമാമിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ലോംബോക് ടൂറിസ്റ്റ് ദ്വീപിലുണ്ടായ ഭൂചലനത്തിന്റെ ആഘാതത്തില്‍ ബാലിയിലെ കെട്ടിടങ്ങളും വിറച്ചുകൊണ്ടിരിക്കയാണ് പള്ളിയില്‍ ഇമാം നമസ്‌കാരത്തിനു നേതൃത്വം നല്‍കിയത്. നൂറിലേറെ പേരാണ് ഭൂചലനത്തില്‍ മരിച്ചത്.
ബാലി ദ്വീപിലെ ഡെന്‍പസറിലുള്ള  പള്ളിയിലായിരുന്നു ഞായാറാഴ്ച രാത്രി ഈ നമസ്‌കാരം. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ആഘാതത്തില്‍ പള്ളി വിറച്ചു കൊണ്ടിരിക്കെ ഇമാം ചുമരില്‍ പിടിക്കുന്നത് വിഡിയോയില്‍ കാണാം.

Latest News