Sorry, you need to enable JavaScript to visit this website.

നെതന്യാഹു ഇംഗ്ലീഷില്‍ പറഞ്ഞു; ഹമാസുമായി വെടിനിര്‍ത്തലില്ല

ടെല്‍അവീവ്- ഹമാസുമായി വെടിനിര്‍ത്തലിന് ഇസ്രായില്‍ സമ്മതിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നവര്‍ ഫലത്തില്‍ ഇസ്രായില്‍ തീവ്രവാദത്തിന് കീഴടങ്ങാന്‍ ആഹ്വാനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പേള്‍ ഹാര്‍ബര്‍ ബോംബാക്രമണത്തിന് ശേഷമോ 9/11 ഭീകരാക്രമണത്തിന് ശേഷമോ വെടിനിര്‍ത്തലിന് അമേരിക്ക സമ്മതിക്കാത്തതുപോലെ ഹമാസുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ ഇസ്രായില്‍ തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ വിദേശ മാധ്യമങ്ങള്‍ക്കായി ഇംഗ്ലീഷിലാണ് നതന്യാഹു ഇക്കാര്യം പറഞ്ഞത്.  
ഒക്‌ടോബര്‍ ഏഴിലെ ഭീകരമായ ആക്രമണത്തിന് ശേഷം വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങള്‍ ഇസ്രായില്‍ ഹമാസിനും തീവ്രവാദത്തിനും പ്രാകൃതത്വത്തിനും കീഴടങ്ങാനുമുള്ള ആഹ്വാനങ്ങളാണ്. അത് സംഭവിക്കില്ല- അദ്ദേഹം പറഞ്ഞു.

 

Latest News