Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒരേ ദിവസം തന്നെ അമ്മയ്ക്കും  മകനും 84 ലക്ഷം ലോട്ടറിയടിച്ചു

ന്യൂയോര്‍ക്ക്-ഒരേ ദിവസം തന്നെ ഒരേ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ഒരേ തുക ലോട്ടറിയടിച്ചതിന്റെ  ഇരട്ടി സന്തോഷം. കെന്റ് സ്ട്രീറ്റിലുള്ള ഒരു അമ്മയ്ക്കും മകനുമാണ് ഒരേ ദിവസം തന്നെ ഒരേ തുക ലോട്ടറിയടിച്ചിരിക്കുന്നത്. പീപ്പിള്‍സ് പോസ്റ്റ് കോഡ് ലോട്ടറി മില്യണയര്‍ സ്ട്രീറ്റ് ലോട്ടറിയിലാണ് അമ്മയ്ക്കും മകനും സമ്മാനമടിച്ചത്.
ഹെംപ്സ്റ്റെഡിലെ 11 ആളുകള്‍ക്കായി സമ്മാനം നല്‍കുന്ന ലോട്ടറിയാണ് ഇത്. ഇതിലാണ് ഒരു അമ്മയ്ക്കും മകനും സമ്മാനം കിട്ടിയിരിക്കുന്നതും. ഓരോ ടിക്കറ്റിനും ഒരു ലക്ഷം ഡോളര്‍  (ഏകദേശം 84 ലക്ഷം രൂപ) -മാണ് സമ്മാനമായി കിട്ടുക. എന്നാല്‍, അവിടെയുള്ള ഒരാള്‍ക്കാണ് രണ്ട് ടിക്കറ്റിലൂടെ രണ്ട് സമ്മാനമടിച്ചിരിക്കുന്നത്. കെന്റ് സ്ട്രീറ്റില്‍ താമസിക്കുന്ന ആഷ്‌ലി ഡോയ്ക്കാണ് അദ്ദേഹത്തിനും അമ്മയ്ക്കും എടുത്ത ലോട്ടറിക്ക് സമ്മാനമടിച്ചത്.
ആഷ്ലി ഒരു അധ്യാപകനാണ്. ക്ലാസില്‍ ഒരു പാഠം പഠിപ്പിക്കാന്‍ തുടങ്ങുന്നതിനിടയിലാണ് ലോട്ടറി സമ്മാനം തേടിയെത്തിയ വാര്‍ത്തയറിഞ്ഞത്. കുടുംബമായി ലോട്ടറിയടിക്കുകയോ, തനിക്ക് ആ വാര്‍ത്ത വിശ്വസിക്കാന്‍ സാധിച്ചില്ല. താനുടനെ തന്നെ ക്ലാസില്‍ നിന്നും പുറത്തേക്ക് പായുകയായിരുന്നു എന്നാണ് ആഷ്ലി പറഞ്ഞത്. ഉടനെ തന്നെ തെരുവിന്റെ മറ്റേ അറ്റത്ത് താമസിക്കുന്ന രണ്ടാനച്ഛന്‍ അഡ്രിയാന്‍ പെനോക്കിനെ വിളിച്ച് വിവരം പറഞ്ഞു. പെനോക്കിനും ആ വാര്‍ത്ത വിശ്വസിക്കാന്‍ സാധിച്ചില്ല. ഏതായാലും അമ്മയ്ക്കും മകനും ലോട്ടറിയടിച്ച സന്തോഷത്തിലാണ് കുടുംബം.
അതേസമയം, കോടികള്‍ ലോട്ടറിയടിച്ചിട്ടും ഒറ്റ ഡോളര്‍ പോലും കയ്യില്‍ കിട്ടാന്‍ ഭാഗ്യമില്ലാതെപോയ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു 77 -കാരിയുടെ വാര്‍ത്ത ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 99 കോടി ലോട്ടറിയടിച്ച ജാനെറ്റ് വാലെന്റിക്കാണ് ടിക്കറ്റ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തുക കിട്ടാതെ പോയത്.

Latest News