നജ്‌റാനു നേരെ മിസൈലാക്രമണം; സൗദി സൈന്യം തകർത്തു

റിയാദ്- യെമൻ അതിർത്തിക്കുള്ളിൽനിന്ന് ഹൂത്തി മിലീഷ്യകൾ നജ്‌റാൻ ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന പരാജയപ്പെടുത്തി. ഹൂത്തി മിസൈൽ സൗദി വ്യോമസേന തകർക്കുകയായിരുന്നു. തിങ്കളാഴ്ച്ച 8.40നാണ് നജ്‌റാൻ ലക്ഷ്യമാക്കിയുള്ള ഹൂത്തികളുടെ മിസൈൽ എത്തിയത്. മിസൈൽ സൗദി സേന ഉടൻ നിലംപരിശാക്കി. ഇക്കഴിഞ്ഞ ജുലൈ 19നും നജ്‌റാൻ ലക്ഷ്യമാക്കി ഹൂത്തികൾ മിസൈൽ തൊടുത്തുവിട്ടിരുന്നു. നജ്‌റാൻ ലക്ഷ്യമാക്കി ഹൂത്തികൾ നിരവധി തവണ മിസൈൽ തൊടുത്തുവിടുന്നത് പതിവാണ്.
 

Latest News