കൊച്ചുമകളുടെ സംസ്‌ക്കാരത്തിന് പിന്നാലെ മുത്തച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു

ഇടുക്കി- കൊച്ചുമകളുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. നെടുങ്കണ്ടം മാവടി ചെത്തിമറ്റത്തില്‍ തോമസ് (ജോയി-60) ആണ് മരിച്ചത്. മകന്റെ മകള്‍ ഇസിന്‍ ജോബിന്‍സ് ബോണ്‍ ക്യാന്‍സര്‍ പിടിപെട്ട് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. കുട്ടിയുടെ സംസ്‌ക്കാരം ഞായറാഴ്ച ആലുവ പെരിയാര്‍മുഖം സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിലായിരുന്നു. ഇത് കഴിഞ്ഞു മാവടിയിലെ വീട്ടിലെത്തിയ തോമസ് കുഴഞ്ഞു വീഴുകയായിരുന്നു.  ആശുപത്രിയില്‍ എത്തിക്കവേ മരണം സംഭവിച്ചു. ഭാര്യ: സാലി. മക്കള്‍: ജോബിന്‍സ്, ജോമിയ. മരുമക്കള്‍: റോഷ്ന, ജോബിന്‍. സ

Latest News