ഇസ്രായില്‍ പോലീസുകാരനെ കുത്തി പരിക്കേല്‍പിച്ച ഫലസ്തീനിയെ വെടിവെച്ചു കൊന്നു

ജറൂസലം-ഗാസയില്‍ ഫലസ്തീനികള്‍ക്കുനേരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണത്തിനിടെ തിങ്കളാഴ്ച ജറുസലേമില്‍ ഒരു പോലീസുകാരന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.
ഓള്‍ഡ് സിറ്റിക്ക് സമീപം ശിവ്‌തേയ് ഇസ്രായേല്‍ ലൈറ്റ് റെയില്‍ സ്‌റ്റേഷന് സമീപമുള്ള ഗ്യാസ് സ്‌റ്റേഷനില്‍ വെച്ചാണ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ആയുധം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ കൊലപ്പെടുത്തിയതായും ഇസ്രായില്‍ പോലീസ് അറയിച്ചു.
കിഴക്കന്‍ ജറുസലേമില്‍ നിന്നുള്ള 17 കാരനായ ഫലസ്തീനിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്തെത്തിയ മറ്റൊരു ഉദ്യോഗസ്ഥനാണ് ഫലസ്തീനി യുവാവിനെ വെടിവച്ചു കൊന്നത്. ജറുസലേമിലെ തെരുവുകളിലൂടെ പോലീസ് ഫലസ്തീനിയെ പിന്തുടരുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

 

Latest News