Sorry, you need to enable JavaScript to visit this website.

വിദ്വേഷ പ്രചാരണം: ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും സോളിഡാരിറ്റി പരാതി നൽകി

കോഴിക്കോട് - കളമശ്ശേരി സ്‌ഫോടനത്തിന്റെ മറവിൽ വിദ്വേഷ പ്രചാരണം നടത്തിയതിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ന്യൂസ് 18 കൺസൾട്ടിംഗ് എഡിറ്റർ രാഹുൽ ശിവശങ്കർ, സന്ദീപ് വാര്യർ, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു, മറുനാടൻ മലയാളി, കർമ്മ ന്യൂസ് തുടങ്ങിയവയുടെ എഡിറ്റർമാർ എന്നിവർക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

കളമശ്ശേരിയിൽ ഇന്നലെ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും മറ്റും നടത്തരുതെന്ന് കേരള ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു. അതിനു ശേഷം നിരവധി വ്യാജവും  സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിലുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി നടന്നിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു. 
പ്രതികളുടെ പ്രതികരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന്റെ സ്‌കീൻ ഷോട്ടും പരാതിയോടൊപ്പം സമർപ്പിച്ചു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ  വർഗീയ മുതലെടുപ്പിന് ശ്രമിച്ചു എന്ന് കേരള മുഖ്യമന്ത്രി അദ്ദേഹത്തിൽ വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. അതിനാൽ ഈ പ്രതികളുടെ സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുണമെന്നും വ്യത്യസ്ത മത സമൂഹങ്ങൾ തമ്മിൽ വൈരവും  ശത്രുതയും സൃഷ്ടിക്കണമെന്നും  അതുവഴി സമൂഹത്തിൽ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി പ്രതികൾ നടത്തിയിട്ടുള്ള ബോധപൂർവ്വമായ പ്രചാരണങ്ങൾക്കെതിരെ കേസെടുത്ത്  ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. 
 

Latest News