ഹമാസ് പുറത്തുവിട്ട ബന്ദികളുടെ വീഡിയോ തള്ളി ഇസ്രായില്‍, മനശ്ശാസ്ത്ര യുദ്ധത്തിന് വഴങ്ങില്ല

ജറൂസലം- തടവുകാരുടെ കൈമാറ്റം ആവശ്യപ്പെടുന്ന ബന്ദികളുടെ വീഡിയോ തള്ളി ഇസ്രായില്‍. ഇത് ഹമാസും ഐ.എസും നടത്തുന്ന മനശ്ശാസത്ര പ്രചാരണമെന്ന് ആരോപിച്ചാണ് ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. ബന്ദികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നുണ്ടെന്നും തട്ടിക്കൊണ്ടുപോയ എല്ലാവരേയും തിരകെ എത്തിക്കുമെന്നും ഇസ്രായില്‍ അധികൃതര്‍ പറഞ്ഞു.

തങ്ങള്‍ തടവിലാക്കിയ മൂന്ന് സ്ത്രീകളെ കാണിക്കുന്ന വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത്. 76 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, ഒക്‌ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണത്തില്‍ ആളുകളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഇസ്രായിലി സര്‍ക്കാരിനെ ഹീബ്രു ഭാഷയില്‍ ഒരു സ്ത്രീ വിമര്‍ശിക്കുകയും തടവുകാരെ കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.239 പേരെങ്കിലും ബന്ദികളാണെന്നാണ് ഇസ്രായില്‍ പറയുന്നത്.  തടവുകാരില്‍ ഒരാള്‍ നെതന്യാഹുവിനെ നേരിട്ട് അഭിസംബോധന ചെയ്യുന്നതാണ് വീഡിയോ. ഇത് അവര്‍ സ്വയം പറയുന്നതാണോ നിര്‍ബന്ധിച്ചതാണോ എന്ന് വ്യക്തമല്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

'ഒക്‌ടോബര്‍ ഏഴിന് നിങ്ങളുടെ രാഷ്ട്രീയ, സുരക്ഷാ, സൈനിക പരാജയത്തിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ വഹിക്കുകയാണ്. സൈന്യമില്ല, ആരും എത്തിയില്ല. ആരും ഞങ്ങളെ സംരക്ഷിച്ചില്ല.
'ഞങ്ങള്‍ ഇസ്രായേലിന് നികുതി നല്‍കുന്ന നിരപരാധികളായ പൗരന്മാരാണ്, ഞങ്ങള്‍ മോശമായ അവസ്ഥയില്‍ തടവിലാണ്. നിങ്ങള്‍ ഞങ്ങളെ കൊല്ലുകയാണ്.
'നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലണോ? എല്ലാവരെയും കൊന്നാല്‍ പോരേ? കൊല്ലപ്പെട്ട ഇസ്രായില്‍ പൗരന്മാരുടെ കണക്ക് പോരേ?
ഞങ്ങളെ ഇപ്പോള്‍ മോചിപ്പിക്കൂ. അവരുടെ പൗരന്മാരെ മോചിപ്പിക്കുക, അവരുടെ തടവുകാരെ മോചിപ്പിക്കുക, ഞങ്ങളെ എല്ലാവരെയും മോചിപ്പിക്കുക. നമുക്ക് നമ്മുടെ കുടുംബങ്ങളിലേക്ക് മടങ്ങാം.
ബന്ദിയാക്കപ്പെട്ട സ്ത്രീ തുടര്‍ന്നു പറയുന്നു.

 

Latest News