ജാവ യെസ്ഡിക്ക് ദീപാവലി ഓഫർ 

ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. 1888 രൂപ മുതൽ ആരംഭിക്കുന്ന ആകർഷകമായ ഇഎംഐകളും, ദീപാവലി വരെയുള്ള എല്ലാ ഡെലിവറികൾക്കും നാല് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വരെ അധിക വാറന്റിയും ഉൾപ്പെടുന്നതാണ് ഈ പരിമിതകാല ഓഫർ.
ജാവ, ജാവ 42, ജാവ 42 ബോബർ, ജാവ പെരാക്ക് എന്നിവ ഉൾപ്പെടുന്നതാണ് ജാവ മോട്ടോർ സൈക്കിൾ നിര. യെസ്ഡി റോസ്റ്റർ, യെസ്ഡി സ്‌ക്രാമ്പ്‌ളർ, യെസ്ഡി അഡ്വഞ്ചർ എന്നിവയാണ് യെസ്ഡി മോട്ടോർ സൈക്കിൾ ശ്രേണിയിൽ വരുന്നത്.

Latest News