കോഴിക്കോട്ട് ജോലിക്കിടെ മിന്നലേറ്റ് ഏഴു പേർക്ക് പരുക്ക്

കോഴിക്കോട് - തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് ഏഴു പേർക്ക് പരുക്കേറ്റു. കോഴിക്കോട് എടച്ചേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ എടച്ചേരി നോർത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.. ആരുടേയും പരുക്ക് സാരമുള്ളതല്ല. ആറുപേർ നാദാപുരം ഗവൺമെന്റ് ആശുപത്രിയിലും ഒരാൾ വടകര ഗവൺമെന്റ് ആശുപത്രിയിലും ചികിത്സ തേടി.

Latest News