Sorry, you need to enable JavaScript to visit this website.

അൽബാഹയിൽ പ്രളയത്തിൽ പെട്ട ദമ്പതികളെ രക്ഷിച്ച് സൗദി പൗരൻ

അൽബാഹ - അൽബാഹയിലെ വാദി റാശിൽ പ്രളയത്തിൽ പെട്ട സൗദി വൃദ്ധ ദമ്പതികളെ രക്ഷിച്ച് സൗദി പൗരൻ സ്വാഫി അൽഅംരി. വൃദ്ധ ദമ്പതികൾ സഞ്ചരിച്ച കാർ താഴ്‌വരയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. കാർ വെള്ളത്തിൽ മൂടുന്നതിനു തൊട്ടു മുമ്പ് ഷെവൽ ഉപയോഗിച്ചാണ് സ്വാഫി അൽഅംരി ദമ്പതികളെ രക്ഷിച്ചത്. 
അൽമഖ്‌വാ ബലദിയയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന താൻ ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി വാദി റാശിനു സമീപത്തുണ്ടായിരുന്ന സമയത്താണ് വൃദ്ധ ദമ്പതികളുടെ കാർ പ്രളയത്തിൽ പെട്ടത് കണ്ടതെന്ന് സ്വാഫി അൽഅംരി പറഞ്ഞു. ഉടൻ തന്നെ ഷെവലുമായി വൃദ്ധ ദമ്പതികളുടെ കാറിനു സമീപമെത്തിയ താൻ ഷെവൽ ഉപയോഗിച്ച് കുത്തിയൊലിക്കുന്ന വെള്ളത്തിന് തടസ്സം സൃഷ്ടിച്ച് ദമ്പതികളെ രക്ഷിക്കുകയായിരുന്നു. മലവെള്ളപ്പാച്ചലിനിടെ വൃദ്ധ ദമ്പതികൾ സാഹസികമായി താഴ്‌വര മുറിച്ചുകടക്കുകയായിരുന്നില്ല. ചികിത്സക്കു വേണ്ടി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും പ്രളയത്തിൽ പെട്ടതെന്നും സ്വാഫി അൽഅംരി പറഞ്ഞു.
 

Latest News