റിയാദ് - തലസ്ഥാന നഗരിയിലെ ഫൈസലിയ ഡിസ്ട്രിക്ടിൽ രണ്ടു ഇസ്തിറാഹകളിൽ അഗ്നിബാധ. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. റിയാദ് അൽമൽഖാ ഡിസ്ട്രിക്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പടർന്നുപിടിച്ച തീയും സിവിൽ ഡിഫൻസ് അണച്ചു. ഇവിടെയും ആർക്കും പരിക്കില്ല.