Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടി ലീനാ മരിയാ പോള്‍ അകത്ത് തന്നെ, ഇരുനൂറ് കോടിയുടെ തട്ടിപ്പില്‍ സുപ്രീം കോടതി ജാമ്യം നല്‍കിയില്ല

ന്യൂദല്‍ഹി -  200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂട്ടുപ്രതിയായ നടി ലീനാ മരിയാ പോളിന്റെ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അനിരുദ്ധാബോസ്, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സുകേഷ് ചന്ദ്രശേഖര്‍ സൂത്രധാരനായ തട്ടിപ്പ് കേസിലെ കൂട്ടുപ്രതിയാണ് നടി ലീനാ മരിയാ പോള്‍. ലീ നക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമെന്നും ലീന അറിയാതെ അക്കൗണ്ടില്‍ പണം എങ്ങനെ എത്തിയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. വന്‍ തുകയാണ് ് അക്കൗണ്ടില്‍ എത്തിയത്. ഭര്‍ത്താവ് നടത്തിയ തട്ടിപ്പില്‍ ലീന കൂട്ടാളിയാണെന്നും നിലവില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടിയില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.  ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയില്‍ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ് .വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു

 

Latest News