സ്‌ഫോടനത്തിന് ശേഷം ഡൊമനിക് മാര്‍ട്ടിന്‍ ലോഡ്ജില്‍ മുറിയെടുത്തു, വീഡിയോ ഷൂട്ട് ചെയ്തത് ലോഡ്ജില്‍

കൊച്ചി - കളമശ്ശരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന  ഹാളില്‍ ബോംബ് സ്‌ഫോടനം നടത്തിയ ശേഷം പ്രതി ഡൊമനിക് മാര്‍ട്ടിന്‍ ചാലക്കുടിയിലെത്തി ലോഡ്ജില്‍ മുറിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് ബൈക്കില്‍ ചാലക്കുടിയിലെത്തി ഹോട്ടലില്‍ മുറിയെടുത്ത്. ഇവിടെ നിന്നാണ് ഫെയ്‌സ് ബുക്കില്‍ ലൈവ് പോസ്റ്റ് ഇട്ടത്. പതിനഞ്ച് മിനുട്ടോളം മാത്രമേ പ്രതി ലോഡ്ജില്‍ തങ്ങിയുള്ളൂ. പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. പ്രാദേശികമായാണ് സ്‌ഫോടനത്തിനുള്ള സാമഗ്രികള്‍ ഡൊമനിക് മാര്‍ട്ടിന്‍ സംഘടിപ്പിച്ചത്. മുവ്വായിരം രൂപ മാത്രമാണ് ഇയാള്‍ക്ക് ഇതിനായി ചെലവ് വന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.സ്‌ഫോടനത്തില്‍ ഒരു കുട്ടിയടക്കം മൂന്ന് പേരാണ് മരിച്ചത്. 52 പേരാണ് ചികിത്സ തേടിയത്. ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. അഞ്ചു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

 

Latest News