Sorry, you need to enable JavaScript to visit this website.

കണ്ണൂരും കോഴിക്കോട്ടും ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു

കണ്ണൂര്‍ / കോഴിക്കോട് - കണ്ണൂരിലും കോഴിക്കോട്ടും ബസ് ജീവനക്കക്കാര്‍ ഇന്ന് രാവിലെ മുതല്‍ നടത്തുന്ന മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു. ബസുകളുടെ മിന്നല്‍ പണിമുടക്ക്. തലശ്ശേരിയില്‍ ബസ് ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ് പ്രതിഷേധം. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് പണിമുടക്ക്. ഏതാണ്ട് 15 ലധികം റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക് നടക്കുന്നത്കഴിഞ്ഞ ദിവസം കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെ രണ്ട് വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി ഉപദ്രവിച്ചു എന്ന രീതിയിലാണ് പരാതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇത് അകാരണമായ അറസ്റ്റാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് ബസ് ജീവനക്കാര്‍ പറയുന്നത്. അതേ സമയം ഈ മിന്നല്‍ പണിമുടക്ക് ബസുടമകളോ ബന്ധപ്പെട്ട സംഘടനകളോ ആഹ്വാനം ചെയ്ത പണിമുടക്കല്ല. തൊഴിലാളികള്‍ ഇന്നലെ വാട്ട്‌സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത് നടപ്പിലാക്കിയ പണിമുടക്കാണ്. പണിമുടക്കിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും സാധാരണക്കാരും വലയുന്ന സാഹചര്യമാണുള്ളത്. 
കോഴിക്കോട്ടും സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുകയാണ്.  വ്യാഴാഴ്ച യുണിവേഴ്‌സിറ്റിക്ക് സമീപം വിദ്യാര്‍ത്ഥിയെ തള്ളിവിട്ടെന്ന പരാതില്‍ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത് വാട്‌സ്അപ്പിലൂടെയാണ്.

 

Latest News