കൊല്ലത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

കൊല്ലം - കൊട്ടിയത്ത് ഭിന്നശേഷിക്കാരിയായ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. വെളിനല്ലൂര്‍ സ്വദേശി റാഷിദാണ് പിടിയിലായത്. യാചകയും, ഭിന്നശേഷിക്കാരിയുമായ വൃദ്ധയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപെടാന്‍ ശ്രമിച്ച സ്ത്രീയെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഉറങ്ങുകയായിരുന്ന വൃദ്ധയെ ഇയാള്‍ ശല്യം ചെയ്യുന്നതും ഉണര്‍ന്ന് ബഹളം വെച്ച സ്ത്രീയെ ഉപദ്രവിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ വൃദ്ധ ഇപ്പോള്‍ ചികിത്സയിലാണ്.

 

Latest News