യു.എസ് പ്രസിഡന്റ് മത്സരത്തില്‍നിന്ന് പിന്മാറി മൈക്ക് പെന്‍സ്, ഇത് എന്റെ സമയമല്ല

വാഷിംഗ്ടണ്‍ - 2024 ലെ അമേരിക്കന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്‍മാറി മുന്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇത് എന്റെ സമയമല്ല എന്ന് പറഞ്ഞാണ് അദ്ദേഹം മത്സരരംഗത്ത് നിന്ന് പിന്‍വാങ്ങുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. എനിക്ക് വ്യക്തമായി: ഇത് എന്റെ സമയമല്ല. 'വളരെയധികം പ്രാര്‍ത്ഥനക്കും പരിഗണനക്കും ശേഷം, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ പ്രചാരണം താല്‍ക്കാലികമായി നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചുവെന്നായിരുന്നു മൈക്കിന്റെ വാക്കുകള്‍.

ലാസ് വെഗാസില്‍ നടന്ന റിപ്പബ്ലിക്കന്‍ ജൂത സഖ്യത്തിന്റെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറിയെങ്കിലും കണ്‍സര്‍വേറ്റീവ് തത്വങ്ങള്‍ക്കായി താന്‍ നിലകൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ സ്ഥാനങ്ങളിലും മൂല്യമുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി പ്രയത്‌നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈക്കിന്റെ പിന്മാറ്റത്തോടെ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മത്സരത്തില്‍ കൂടുതല്‍ മുന്‍തൂക്കം ലഭിക്കും.

 

Latest News