കീ ചെയിനിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; നെടുമ്പാശ്ശേരിയിൽ കോഴിക്കോട് സ്വദേശിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം പിടിയിൽ

കൊച്ചി - കീ ചെയിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 സ്വർണമോതിരവും നാല് സ്വർണമാലകളും കസ്റ്റംസ് പിടികൂടി. 33 ലക്ഷം രൂപയുടെ അരക്കിലോയോളം വരുന്ന സ്വർണാഭരണങ്ങളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയത്. 
 കോഴിക്കോട് സ്വദേശിയായ സാദിഖിന്റെ നേതൃത്വത്തിൽ ദുബൈയിൽ നിന്നെത്തിയ അഞ്ചംഗ സംഘമാണ് കസ്റ്റംസിന്റെ പിടിയിലായത്. താക്കോൽ കൂട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു 27 സ്വർണമോതിരവും ചെയിനുകളും. ബാഗേജിനുള്ളിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
 

Latest News