'തൈക്കണ്ടി ഫാമിലിക്ക് മാത്രം ടെന്‍ഷനില്ല;  ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്'

തിരുവനന്തപുരം- രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. ബിജെപിക്ക് എതിരുനില്‍ക്കുന്ന മുഖ്യമന്ത്രിമാരെയും ഉന്നത നേതാക്കള്‍ക്കുമെതിരെ ഇഡി നടപടിയും വേട്ടയാടലുമൊക്കെയുണ്ട്. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഒരു ടെന്‍ഷനും ഇല്ലെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ലാവലിന്‍ കേസാണെങ്കില്‍ 34ആമത് തവണയും മാറ്റി വച്ചിരിക്കുന്നു. 400 കോടിയുടെ കരുവന്നൂര്‍ കൊള്ളയും ലൈഫ് മിഷന്‍ കോഴയിലുമൊക്കെ ഇ ഡി അന്വേഷണം എവിടെയുമെത്താതെ നില്‍ക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. ഒരു പ്രതികരണത്തിന് മറുപടിയായി ബല്‍റാം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം: 

ബിജെപിക്ക് എതിര് നില്‍ക്കുന്ന മുഖ്യമന്ത്രിമാര്‍ക്കെതിരെയും ഉന്നത നേതാക്കള്‍ക്കെതിരെയും ഇ ഡി നടപടികളും വേട്ടയാടലുമൊക്കെ കഴിഞ്ഞ 9 വര്‍ഷമായി ഉണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മകനെയും ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.എന്നാല്‍ കേരളത്തിലെ തൈക്കണ്ടി ഫാമിലിക്ക് മാത്രം യാതൊരു ടെന്‍ഷനുമില്ല. ചോദ്യം ചെയ്യലില്ല, കേസില്ല, റെയ്ഡില്ല. ലാവലിന്‍ കേസാണെങ്കില്‍ 34ആമത് തവണയും മാറ്റി വച്ചിരിക്കുന്നു. 400 കോടിയുടെ കരുവന്നൂര്‍ കൊള്ളയും ലൈഫ് മിഷന്‍ കോഴയിലുമൊക്കെ ഇ ഡി അന്വേഷണം എവിടെയുമെത്താതെ നില്‍ക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.

Latest News