Sorry, you need to enable JavaScript to visit this website.

കരുണാനിധി അതീവ ഗുരതരാവസ്ഥയില്‍; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

ചെന്നൈ- തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എ. കരുണാനിധിയുടെ ആരോഗ്യ നില തിങ്കളാഴ്ച വീണ്ടും അതീവ ഗുരുതരാവസ്ഥയിലായി. വാര്‍ധക്യ സഹജ രോഗങ്ങള്‍ കാരണം ഒരാഴ്ചയായി ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവാത്ത വിധം താളം തെറ്റിയിരിക്കുകയാണെന്നും മരുന്നുകളോട് കാര്യമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്തെങ്കിലും പുരോഗതി ഉണ്ടോ എന്നറിയണമെങ്കില്‍ 24 മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുമെന്നും ഈ സമയം നിര്‍ണായകമാണെന്നും ആശുപത്രി അറിയിച്ചു.

കരുണാനിധിക്ക് മഞ്ഞപ്പിത്തവും പിടിപെട്ടിട്ടുണ്ട്. ശ്വാസ തടസ്സവും നേരിടുന്നു. ആരോഗ്യ നില സ്ഥിരതയിലെത്തിക്കാന്‍ ഇതുവരെയുള്ള ചികിത്സ കൊണ്ട് കഴിഞ്ഞിട്ടില്ല. വീട്ടില്‍ ആശുപത്രി സമാന സൗകര്യങ്ങളൊരുക്കി ചികിത്സിച്ചു വരുന്നതിനിടെ മൂത്രാശയ അണുബാധയുണ്ടായ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ജൂലൈ 28-നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയത്. പിന്നീട് നേരിയ പുരോഗതി ഉണ്ടായിരുന്നു. 94കാരനായ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ഇന്ന് ആദ്യമായി അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു.
 

Latest News