ജിദ്ദ അന്തലൂസ് മാളിലെ കവാടം മഴയിൽ തകർന്നു

ജിദ്ദ- കനത്ത മഴയിൽ ജിദ്ദ അന്തലൂസ് മാളിലെ ഗേറ്റ് തകർന്നുവീണു. ഇന്ന് വൈകിട്ട് പെയ്ത കനത്ത മഴയിലാണ് സംഭവം. ഇന്നലെയും ഇന്നുമായി ജിദ്ദയിലുടനീളം കനത്ത മഴയാണ് പെയ്യുന്നത്. ജിദ്ദയുടെ മിക്ക ഭാഗങ്ങളിലും മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നാളെ(ഞായർ)ജിദ്ദ, മക്ക എന്നിവടങ്ങളിലെ സ്‌കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു. ജിദ്ദ നഗരത്തിലെ ചില റോഡുകൾ സുരക്ഷ മുൻനിർത്തി ഗതാഗതവും നിരോധിച്ചു.
 

Latest News