Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗസയില്‍ ഇനിയും ആയിരങ്ങള്‍ മരിക്കുമെന്ന് യു എന്‍ 

ജനീവ- ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന കര ആക്രമണത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചേക്കുമെന്ന മുന്നറിയിപ്പുമായി യു എന്നിലെ മനുഷ്യാവകാശ കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്. 

ഗസയില്‍ സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്നും പുറത്തു കടക്കാന്‍ വഴികളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെ നിലവിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇസ്രയേലിന്റെ ആക്രമണത്തില്‍ 7703 പേരാണ് ഗസയില്‍ കൊല്ലപ്പെട്ടതെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതില്‍ 3500ലേറെയും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News