Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കയ്‌റോയിൽ വാഹനാപകടത്തിൽ 32 മരണം

കയ്‌റോ, അലക്‌സാണ്ട്രിയ റോഡിൽ അപകടത്തിൽ പെട്ട വാഹനങ്ങളിൽ തീ പടർന്നുപിടിച്ചപ്പോൾ. 

കയ്‌റോ - കയ്‌റോ, അലക്‌സാണ്ട്രിയ റോഡിൽ നിരവധി കാറുകളും വാഹനങ്ങളും കൂട്ടിയിടിച്ച് 32 പേർ മരണപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം. കാറുകളിൽ ഒന്നിൽ നിന്ന് ഇന്ധന ചോർച്ചയുണ്ടായതാണ് വാഹനങ്ങൾ കൂട്ടിയിടിക്കാൻ ഇടയാക്കിയത്. അപകടത്തെ തുടർന്ന് ഏതാനും വാഹനങ്ങളിൽ തീ പടർന്നുപിടിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് കയ്‌റോ, അലക്‌സാണ്ട്രിയ റോഡിൽ ഏറെ നേരം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Latest News