റിയാദിൽ നടുറോഡിൽ കാർ നിർത്തി ഗതാഗതം തടസ്സപ്പെടുത്തിയ യുവതി അറസ്റ്റിൽ

റിയാദ് - തലസ്ഥാന നഗരിയിലെ തിരക്കേറിയ മെയിൻ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയ യുവതിയെ റിയാദ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തിരക്കേറിയ റോഡിൽ യുവതി വാഹന ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകയെ തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
 

Latest News