ഗാസ സിറ്റി- ഗാസയില്‍നിന്നുള്ള വാര്‍ത്താവിനിമയം വിഛേദിച്ച ഇസ്രായില്‍ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി.വെള്ളിയാഴ്ച വൈകുന്നേരം വടക്കന്‍ ഗാസ മുനമ്പില്‍ ഏറ്റവും തീവ്രമായ ബോംബാക്രമണങ്ങളാണ് നടക്കുന്നതെന്ന്എഎഫ്പി ചിത്രീകരിച്ച തത്സമയ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഫലസ്തീന്‍ പ്രദേശം ഭരിക്കുന്ന ഹമാസിനെതിരെ ഗാസ മുനമ്പില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണെന്ന് ഇസ്രായില്‍ സൈന്യം എഎഫ്പിയോട് പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിന് ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം വെള്ളിയാഴ്ച വൈകുന്നേരമാണ് ഗാസ മുനമ്പില്‍ ഏറ്റവും തീവ്രമായ ബോംബാക്രമണം ഉണ്ടായതെന്ന് അല്‍ അറേബ്യ
ലേഖകനും റിപ്പോര്‍ട്ട് ചെയ്തു.
ഇന്റർനെറ്റും മറ്റു വാർത്താ വിനിമയ ബന്ധങ്ങളും വിഛേദിച്ചിരിക്കയാണെന്ന് ഗാസ സർക്കാർ അറിയിച്ചു.